Sorry, you need to enable JavaScript to visit this website.

62 കാരന് ഒറ്റയടിക്ക് രണ്ട് ഡോസ് വാക്‌സിന്‍, അനാസ്ഥ കരുളായി ക്യാമ്പില്‍

മലപ്പുറം- വയോധികന് രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ ഒരുമിച്ച് കുത്തിവെച്ചതായി പരാതി. കരുളായി പുള്ളിയില്‍ സ്കൂളില്‍ ഞായറാഴ്ച നടന്ന ക്യാമ്പിലാണ് അനാസ്ഥ. മുക്കത്ത് താമസിക്കുന്ന കരുവാടന്‍ കാസിമും (62) ഭാര്യ നഫീസയും ഒരുമിച്ചാണ് ക്യാമ്പിലെത്തിയത്.

ആദ്യമെത്തിയ നഴ്‌സ് ഒരു ഡോസ് വാക്‌സിന്‍ നല്‍കിയെന്നും ഇതറിയാതെ തൊട്ടുപിറകെയെത്തിയ മറ്റൊരു നഴ്‌സ് വീണ്ടും കുത്തിവെച്ചെന്നും കാസിം പറഞ്ഞു. എത്രതവണ കുത്തിവെക്കുമെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു.

ഭാര്യക്കും വാക്‌സിന്‍ നല്‍കിയശേഷം ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരോട് പോകാന്‍ പറഞ്ഞു. എന്നാല്‍, ഭര്‍ത്താവിന് രണ്ടുതവണ കുത്തിവെച്ചെന്നും തനിക്ക് ഒന്നു മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും നഫീസ പറഞ്ഞപ്പോഴാണ് കാസിമിന് രണ്ട് ഡോസ് നല്‍കിയ കാര്യം ആരോഗ്യ പ്രവര്‍ത്തകരും അറിഞ്ഞത്.

അര മണിക്കൂര്‍ നിരീക്ഷണത്തിലിരുത്തിയ ശേഷം ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാത്തതിനാല്‍ തിരിച്ചയച്ചു.

വാക്‌സിനെടുത്തിട്ടും കാസിം അവിടെത്തന്നെ ഇരുന്നതാണ് വീണ്ടും കുത്തിവെക്കാന്‍ ഇടയാക്കിയതെന്നാണ് കരുളായി മെഡിക്കല്‍ ഓഫിസര്‍ ഡോ. അനുപമയുടെ വിശദീകരണം.

 

Latest News