ഉജ്ജയിന്‍- മധ്യപ്രദേശില്‍ യുവാവിനെ മര്‍ദിച്ച് ജയ് ശ്രീറാം വിളിപ്പിച്ച സംഭവം പുറത്ത്. ആക്രി കച്ചവടക്കാരനായ മുസ്ലിം യുവാവിനെ മര്‍ദിച്ച് ജയ് ശ്രീറാം വിളിപ്പിച്ച സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ഉജ്ജയിന്‍ എസ്.പി സത്യേന്ദ്ര കുമാര്‍ ശുക്ല പറഞ്ഞു.
യുവാവിനെ ഒരു കൂട്ടം യുവാക്കള്‍ തടഞ്ഞുവെച്ച ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പ്രതികളെ തിരിച്ചറിഞ്ഞതായും ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ഉജ്ജയിന്‍ എസ്.പി പറഞ്ഞു.
ഉജ്ജയിനിലെ സെകില്‍ ഗ്രാമത്തില്‍ ആക്രി വില്‍ക്കാനെത്തിയ യുവാവിനെ അനുമതിയില്ലാതെ ഗ്രാമത്തില്‍ പ്രവേശിച്ചുവെന്ന് ആരോപിച്ചാണ് ഹിന്ദുത്വ സംഘടനയില്‍ പെട്ടവര്‍ തടഞ്ഞത്.
ആറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തുവെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികള്‍ക്കായി തെരച്ചില്‍ നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.