ഭോപാല്‍- മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് 55കാരനായ മുറിവൈദ്യന്‍ ഭാര്യയുടെ ലൈംഗികാവയവം തുന്നിപ്പൂട്ടി. മധ്യപ്രദേശിലെ സിംഗ്രോലി ജില്ലയിലെ റയ്‌ലയില്‍ നാലു ദിവസം മുമ്പാണ് സംഭവം നടന്നതെന്ന് എ.എസ്.പി അനില്‍ സോങ്കര്‍ പറഞ്ഞു. പരിക്കേറ്റ 52കാരി ആശുപത്രിയില്‍ ചികിത്സയിലാണ്. മധ്യവയസ്‌ക്കരായ ദമ്പതികള്‍ക്ക് വിവാഹിതരായ മക്കളുണ്ട്. വിവിധ വകുപ്പുകള്‍ ചുമത്തി 55കാരനെതിരെ പോലീസ് കേസെടുത്തു.