Sorry, you need to enable JavaScript to visit this website.

രാത്രി പെണ്‍കുട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി മൈസൂര്‍ യുനിവേഴ്‌സിറ്റി പിന്‍വലിച്ചു

മൈസൂരു- വൈകീട്ട് 6.30നു ശേഷം പെണ്‍കുട്ടികള്‍ കാമ്പസില്‍ പുറത്തിറങ്ങരുതെന്ന അറിയിപ്പ് വിവാദമായതോടെ മൈസൂര്‍ യൂനിവേഴ്‌സിറ്റി പിന്‍വലിച്ചു. 23കാരി എംബിഎ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിനു പിന്നാലെയായിരുന്നു ഈ വിലക്ക്. വൈകീട്ട് ആറു മണിക്കു ശേഷം വാഴ്‌സിറ്റിക്കു സമീപത്തെ തടാക പരിസരത്ത് പോകരുതെന്നും വെള്ളിയാഴ്ച വാഴ്‌സിറ്റി രജിസ്ട്രാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിരുന്നു. കാമ്പസില്‍ സുരക്ഷ ഉറപ്പാക്കാനായി ആറു മണി മുതല്‍ ഒമ്പത് വരെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പട്രോളിങ് ഉണ്ടാകുമെന്നും അറിയിപ്പുണ്ടായിരുന്നു. പെണ്‍കുട്ടികള്‍ പുറത്തിറങ്ങുന്നത് വിലക്കുന്ന സര്‍ക്കുലര്‍ വിവാദമായതോടെ വൈസ് ചാന്‍സലര്‍ പ്രൊഫ്. ജി ഹേമന്ദ് കുമാര്‍ ഇതു പിന്‍വലിക്കുകയായിരുന്നു. 

ചൊവ്വാഴ്ച രാത്രി വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ അഞ്ചു പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. ഇവരെല്ലാവരും മൈസുരുവില്‍ ജോലിക്കെത്തിയ തമിഴ്‌നാട് സ്വദേശികളാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
 

Latest News