ചെന്നൈ- ആവശ്യത്തിനും അനാവശ്യത്തിനും തന്നെ പുകഴ്ത്തിയാൽ നടപടി നേരിടേണ്ടി വരുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഭരണപക്ഷത്തെ നിയമസഭാംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി. എം.എൽ.എമാർക്ക് ഗ്രാന്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയിലാണ് പുകഴ്ത്തൽ മുഖ്യമന്ത്രിക്ക് അസ്വസ്ഥതയുണ്ടാക്കിയത്. നേതാക്കളെ പുകഴ്ത്തി സമയം കളയരുതെന്നും ആവർത്തിച്ചാൽ നടപടി എടുക്കേണ്ടി വരുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി.