വടകര- പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ പ്രശംസിച്ച് വടകര എംഎല്‍എയും ആര്‍എംപി നേതാവുമായ കെ.കെ.രമ. മന്ത്രിയുടെ പ്രവര്‍ത്തനം വളരെ മികച്ചതാണെന്ന് രമ പറഞ്ഞു. റിയാസ് സന്നിഹിതനായ വേദിയില്‍വച്ച് തന്നെയാണ് രമയുടെ പ്രശംസ. 'ഇക്കുറി നമുക്ക് കിട്ടിയ ഒരു സൗഭാഗ്യം, നമ്മുടെ പൊതുമരാമത്ത്-ടൂറിസം മിനിസ്റ്റര്‍ നമ്മള് പറയുന്ന വിഷയം വളരെ ശ്രദ്ധയോടെ കേള്‍ക്കുകയും വളരെ പോസിറ്റീവായി പ്രതികരിക്കുകയും ചെയ്യും എന്നതാണ്. കാര്യങ്ങള്‍ നടത്താന്‍ വേണ്ടി തയാറാകുകയും ചെയ്യും. ഇങ്ങനെ ഒരു മന്ത്രിയെ കിട്ടിയത് അഭിമാനമായിതന്നെ ഞാന്‍ കാണുകയാണ്. വടകരയില്‍ നടപ്പാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സഭയിലും നേരിട്ടും അദ്ദേഹത്തോടു പറഞ്ഞപ്പോള്‍ വളരെ പോസിറ്റീവായി പ്രതികരിച്ചു. ആ കാര്യങ്ങള്‍ ചെയ്യാമെന്ന ഉറപ്പും അദ്ദേഹം നല്കി. നമ്മളെ സംബന്ധിച്ച് അതു വലിയ ആവേശമുണ്ടാക്കുന്ന ഒന്നാണ്,' രമ പറഞ്ഞു.