ഒട്ടാവ- കാനഡയില്‍ മനുഷ്യക്കടത്ത് നടത്തിയ മൂന്ന് പേര് അറസ്റ്റില്‍. ഇന്ത്യന്‍ വംശജരായ മൂന്ന് പേരെയാണ് ഒന്റാറിയോയിലെ ബ്രാംപ്റ്റണ്‍ സിറ്റിയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.ഇവര്‍ക്കൊപ്പമുള്ള നാലാമനായി തെരച്ചില്‍ തുടരുകയാണ്. 18 വയസ്സില്‍ താഴെയുള്ളവരെയാണ് സംഘം കടത്തിക്കൊണ്ടിരുന്നത്. ഇവരെ വേശ്യാവൃത്തിക്ക് ഉപയോഗിക്കുകയായിരുന്നു.അമൃത്പാല്‍ സിംഗ് (23), ഹരകുവാര് സിംഗ് (22) സുഖ്മന്‍പ്രീത് സിംഗ് (23) എന്നിവരാണ് അറസ്റ്റിലായത്. മനുഷ്യക്കടത്ത്, 18 വയസ്സില്‍ താഴെയുള്ളവരെ ലൈംഗികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കല്‍, ലൈംഗിക സേവനങ്ങള്‍ പരസ്യം ചെയ്യല്‍, ബലപ്രയോഗം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.