ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിസ ഓണ്‍ അറൈവല്‍ യുഎഇ നിര്‍ത്തി

അബുദബി- ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വരുന്ന യാത്രക്കാര്‍ക്കും കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ കഴിഞ്ഞവര്‍ക്കും വിസ ഓണ്‍ അറൈവല്‍ സൗകര്യം യുഎഇ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഒരു യാത്രക്കാരന്റെ ചോദ്യത്തിന് മറുപടി ആയി യുഎഇ ദേശീയ വിമാനകമ്പനിയായ ഇത്തിഹാദാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചുരുങ്ങിയത് ആറു മാസമെങ്കിലും കാലാവധിയുള്ള യുഎസ് വിസ, ഗ്രീന്‍ കാര്‍ഡ്, ബ്രിട്ടീഷ് റെസിഡന്റ് പെര്‍മിറ്റ്, യുറോപ്യന്‍ യൂണിയന്‍ റെസിഡന്റ് പെര്‍മിറ്റ് എന്നിവയുള്ള ഇന്ത്യക്കാര്‍ക്ക് യുഎഇ വിസ ഓണ്‍ അറൈവല്‍ സൗകര്യം നല്‍കുന്നുണ്ട്. 14 ദിവസ വിസയാണ് ഇങ്ങനെ അനുവദിക്കുക. ഇത് 14 ദിവസത്തേക്കു കൂടി ഒറ്റത്തവണ നീട്ടുകയും ചെയ്യാം. 

ശ്രീലങ്ക, പാക്കിസ്ഥാന്‍, ബംഗ്ലദേശ്, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍, നൈജീരിയ, സൗത്ത് ആഫ്രിക്ക, യുഗാണ്ട, നമിബിയ, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും ഈ സൗകര്യം ലഭിക്കില്ല.
 

Latest News