Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് നേരിട്ട് വരാം, സ്ഥിരീകരണവുമായി ആഭ്യന്തരമന്ത്രാലയം

ജിദ്ദ- സൗദിയിൽനിന്ന് രണ്ടു ഡോസ് കോവിഡ് വാക്‌സിൻ എടുത്ത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് പോയവർക്ക് തിരികെ വരാമെന്നും സൗദി ആരോഗ്യമന്ത്രാലയവും സ്ഥിരീകരിച്ചു. സൗദിയിൽനിന്ന് വാക്‌സിൻ എടുത്തവർക്ക് സൗദിയിലേക്ക് നേരിട്ട് വരാമെന്ന വാർത്തയാണ് സൗദി ആഭ്യന്തരമന്ത്രാലയവും സ്ഥിരീകരിച്ചത്. നേരത്തെ സൗദി വിദേശകാര്യമന്ത്രാലയവും ഇന്ത്യൻ എംബസിയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയടക്കം നേരിട്ട് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലുള്ള നൂറുകണക്കിന് പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്ന വാർത്തയാണ് ഇന്ന് പുറത്തുവന്നത്.
 

Latest News