Sorry, you need to enable JavaScript to visit this website.

അഫ്ഗാന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു

ന്യൂദല്‍ഹി- അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാനും സാഹചര്യങ്ങള്‍ വിലയിരുത്താനും പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള എല്ലാ പാര്‍ട്ടികളേയും ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. വ്യാഴാഴ്ച 11 മണിക്ക് യോഗം ചേരുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി അറിയിച്ചു. പാര്‍ലമെന്ററി കക്ഷി നേതാക്കള്‍ക്ക് ക്ഷണം അയച്ചിട്ടുണ്ടെന്നും എല്ലാവരും പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ അഫ്ഗാനിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് വിശദീകരിക്കും. വിശദീകരണം നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍ദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

താലിബാന്‍ അധികാരം പിടിച്ചെടുത്തിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ കുത്തഴിഞ്ഞ അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചെത്തിച്ചു കൊണ്ടിരിക്കുകയാണ്. കാബൂളില്‍ നിന്നും ഇന്ത്യയിലേക്ക് ദിവസം രണ്ട് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് ഇന്ത്യയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. അഫ്ഗാനിലെ ഹിന്ദു, സിഖ് വിഭാഗങ്ങള്‍ക്കും അഫ്ഗാനിലെ സുഹൃത്തുക്കള്‍ക്കും എല്ലാ സഹായങ്ങളും നല്‍കുമെന്ന് ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

Latest News