കണ്ണൂര്‍- അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ മലയാളി ദിദില്‍ രാജീവ് ഇന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നന്ദിയെന്ന് ദിദില്‍ രാജീവ് പറഞ്ഞു. എല്ലാം കൈവിട്ട അവസ്ഥയിലായിരുന്നു, തിരിച്ചുവരാന്‍ സാധിക്കുമെന്ന് കരുതിയില്ല. ഇലക്ടിസിറ്റിയില്ല, റീചാര്‍ജ് ഇല്ല. വിളിക്കാനായി ഫോണില്ലായിരുന്നു അങ്ങനെയുള്ള അവസ്ഥയായിരുന്നു അഫ്ഗാനില്‍. എയര്‍ പോര്‍ട്ടില്‍ എത്തി വിമാനം കയറിയപ്പോള്‍ അമേരിക്കന്‍ മിലിറ്ററിയിലെ ആള്‍ക്കാരെ കണ്ടപ്പോള്‍ ഉണ്ടായ സന്തോഷം മറക്കാന്‍ സാധിക്കില്ല. കൂടെ നിന്ന് സഹായിച്ച എല്ലാ ഗവണ്മെന്റുകള്ക്കും നന്ദി അറിയിക്കുന്നതായും ദിദില്‍ അറിയിച്ചു.