ബംഗളുരു- വയറിനുള്ളില്‍ ഒളിപ്പിച്ച് കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ച നൈജീരിയക്കാരന്‍ ബംഗളുരു വിമാനത്താവളത്തില്‍ പിടിയിലായി. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍ നിന്ന് ബംഗളൂരു വിമാനത്താവളത്തില്‍ എത്തിയ ആളാണ് പിടിയിലായത്. 11 കോടി രൂപ വില വരുന്ന കൊക്കെയ്ന്‍ ആണ് വയറിനുള്ളില്‍ ഒളിപ്പിച്ചിരുന്നത്. അധികൃതര്‍ക്ക് രഹസ്യം വിവരം ലഭിച്ചിരുന്നെങ്കിലും നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താനായിരുന്നില്ല. പിന്നീട് സ്‌കാനിംഗ് നടത്തിയാണ് കൊക്കെയ്ന്‍ വയറിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. പൊതികളായാണ് ഇത് വയറിനുളളില്‍ സൂക്ഷിച്ചിരുന്നത്. യുവാവിനെ ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ച് കൊക്കെയ്ന്‍ പുറത്തെടുത്തു.