ന്യൂദൽഹി- സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയെ ഇംപീച്ച്‌മെന്റ് ചെയ്യുന്നതിനുള്ള നീക്കവുമായി സി.പി.എം. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചതാണ് ഇക്കാര്യം. സുപ്രീം കോടതിയിലെ തർക്കം തീരുമാനമാകാത്ത പശ്ചാതലത്തിലാണ് സി.പി.എം സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. ഇംപീച്ച്‌മെന്റ് നീക്കത്തിന് മറ്റ് പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന് മുന്നോട്ടുപോകുമെന്നും യെച്ചൂരി വ്യക്തമാക്കി.