ജിദ്ദ- ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ എൽ.കെ.ജി ക്ലാസിലേക്കുള്ള പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ തുടങ്ങി. ഈ മാസം 18 വരെ അപേക്ഷിക്കാം.www.iisjed.org എന്ന സ്‌കൂൾ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. രാവിലെയുള്ള ബാച്ചിൽ 500 ഉം, ഉച്ചക്കുള്ള ബാച്ചിൽ 200 കുട്ടികൾക്കുമാണ് പ്രവേശനം. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്ക് അനുസരിച്ചായിരിക്കും മറ്റ് ക്ലാസുകളിലേക്കുള്ള പ്രവേശനം നടക്കുക.