പാലക്കാട്- മണ്ണാർക്കാട് തെങ്കര കോൽപ്പാടത്തിനുസമീപം വയോധിക മരിച്ചനിലയിൽ. കാഞ്ഞിരപ്പുഴ പാക്കാട്ട് വീട്ടിൽ ശാരദ(77)യെ ആണ് വീട്ടുകിണറിനു സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്. നെറ്റിയിൽ മുറിവേറ്റനിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയ ഭർത്താവ് ചേനക്കാട്ടിൽ ബാലൻ നായരെ (70) പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിൽ പതിവായി കലഹം ഉണ്ടാകാറുണ്ടായിരുന്നു. വീട്ടമ്മയുടെ ദേഹത്ത് കാര്യമായ മുറിവുകളില്ല.