Sorry, you need to enable JavaScript to visit this website.

തമിഴ്‌നാട്ടില്‍ തിയറ്ററുകള്‍ തുറക്കുന്നു, വിദ്യാലയങ്ങളും സജ്ജം

ചെന്നൈ- ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ സ്കൂളുകളും ഒപ്പം കോളേജുകളും തുറക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. തിങ്കളാഴ്ച മുതല്‍ തിയേറ്ററുകള്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. സീറ്റുകളുടെ 50 ശതമാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കാനാണ് തിയേറ്ററുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.

സ്കൂളുകളും കോളേജുകളും തുറക്കുന്നതിന് മുന്നോടിയായി അധ്യാപകരും സ്കൂളിലെ മറ്റു ജീവനക്കാരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കും.

പോളിടെക്‌നിക് കോളേജുകളും ഇതിനോടൊപ്പം തുറക്കാന്‍ അനുമതിയുണ്ട്. സ്കൂളുകള്‍ ആദ്യ ഘട്ടത്തില്‍ ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസുകാര്‍ക്ക് മാത്രമേ തുറക്കുന്നുള്ളുവെങ്കിലും സെപ്റ്റംബര്‍ 15ന് ശേഷം ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകാര്‍ക്ക് തുറക്കുന്നതും പരിഗണനയിലുണ്ട്. സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമായിരിക്കും തീരുമാനം.

 

Latest News