മഡ്രീഡ്- അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്കായി വാതില്‍ തുറക്കാന്‍ അഭ്യര്‍ഥിച്ച് യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ദെ ലെയന്‍. സ്‌പെയിന്‍ സര്‍ക്കാര്‍ അഭയാര്‍ഥികള്‍ക്കായി മഡ്രീഡില്‍ തുറന്ന സ്വീകരണ കേന്ദ്രം സന്ദര്‍ശിക്കാനെത്തിയ അവര്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ദുരിതമനുഭവിക്കുന്ന ജനതയോടുള്ള നമ്മുടെ കടമ പൂര്‍ത്തീകരിക്കണം. നമ്മുടെ ധാര്‍മിക കര്‍ത്തവ്യമാണത്. അവര്‍ ഓര്‍മിപ്പിച്ചു. യൂറോപ്യന്‍ യൂനിയന്‍ താലിബാനെ അംഗീകരിച്ചിട്ടില്ല. അവരുമായി രാഷ്ട്രീയ ചര്‍ച്ച നടത്തിയിട്ടുമില്ലെന്ന് ഉര്‍സുല പറഞ്ഞു.