Sorry, you need to enable JavaScript to visit this website.

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് രാഷ്ട്രപതിയുടേയും   പ്രധാനമന്ത്രിയുടേയും  ഓണാശംസകള്‍ 

ന്യൂദല്‍ഹി-ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഓണാശംസകള്‍ നേര്‍ന്നു. നന്മയുടേയും സ്നേഹത്തിന്റേയും സമഭാവനയുടേയും സന്ദേശമാണ് ഓണം നല്‍കുന്നത്. രാജ്യപുരോഗതിയിലേക്ക് ഒന്നിച്ചുമുന്നേറാനുള്ള കരുത്താകട്ടെ ആഘോഷമെന്ന് രാഷ്ട്രപതി ആശംസിച്ചു.'ഓണത്തിന്റെ പ്രത്യേകവേളയില്‍ , ഉത്സാഹവും സാഹോദര്യവും ഐക്യവും ചേര്‍ന്ന ഉത്സവത്തിന് ആശംസകള്‍. ഏവരുടെയും നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു'. ആശംസാസന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി കുറിച്ചു.

Latest News