Sorry, you need to enable JavaScript to visit this website.

അഫ്ഗാനില്‍ മൂന്ന് ജില്ലകള്‍ താലിബാനില്‍ നിന്ന് തിരിച്ചു പിടിച്ചു; 40ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായും റിപോര്‍ട്ട്

കാബൂള്‍- താലിബാന്‍ ഭരണം പിടിച്ച അഫ്ഗാനിസ്ഥാനിലെ മൂന്ന് ജില്ലകള്‍ ജനകീയ സായുധ പോരാട്ടത്തിലൂടെ താലിബാനില്‍ നിന്നും തിരിച്ചുപിടിച്ചതായി റിപോര്‍ട്ട്. വടക്കന്‍ പ്രവിശ്യയായ ബഗ്‌ലാനിലെ പോലെ ഹെസാര്‍ ജില്ലയാണ് സായുധ പോരാട്ടത്തിലൂടെ താലിബാനില്‍ നിന്ന് പിടിച്ചെടുത്തത്. ദേ സലാഹ്, ഖസാന്‍ ജില്ലകളും താലിബാനില്‍ നിന്ന് പിടിച്ചെടുത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 

ഈ മൂന്ന് ജില്ലകളും ഇപ്പോള്‍ പ്രതിരോധ സേനകളുടെ കൈവശമാണെന്നും പ്രതിരോധ പോരാട്ടം നടക്കുകയാണെന്നും മുന്‍ ആട്കിങ് പ്രതിരോധ മന്ത്രി ബിസ്മില്ല മുഹമ്മദലി പറഞ്ഞു. താലിബാന്‍ ഇതുവരെ പിടിച്ചടക്കാത്ത ഏക പ്രവിശ്യയാ പഞ്ച്ശീറിലാണ് ബിസ്മില്ല. 40ഓളം താലിബാനി ഭീകരരെ കൊലപ്പെടുത്തുകയും 15 പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തതായി ജനകീയ സായുധ പോരാട്ടം നടത്തിയവര്‍ അവകാശപ്പെട്ടു.

Latest News