മുംബൈ- ജുഹുവിലെ ആഢംബര ഹോട്ടല്‍ കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ് നടത്തിയ 32കാരിയായ മോഡലിനെ പോലീസ് അറസ്റ്റ് ചെയ്തു. ടിവി നടിമാരേയും മോഡലുകളേയും ഉപയോഗിച്ചായിരുന്നു ഇവര്‍ പെണ്‍വാണിഭം നടത്തിയിരുന്നത്. ബുധനാഴ്ച നടത്തിയ റെയ്ഡില്‍ പ്രമുഖ വിനോദ ചാനലില്‍ ജോലി ചെയ്തിരുന്നു ഒരു ടിവി നടിയേയും ഒരു മോഡലിനേയും പോലീസ് രക്ഷപ്പെടുത്തി. പരസ്യങ്ങളിലും അഭിനയിച്ചിട്ടുള്ളവരാണ് ഇവര്‍. ഇവരെ കാഴ്ചവെക്കാനായി ഇടപാടുകാരില്‍ നിന്നു നാല് ലക്ഷ രൂപയാണ് അറസ്റ്റിലായ മോഡല്‍ വാങ്ങിയിരുന്നത്. ഇടപാടുകാരെന്ന് വ്യാജേന രഹസ്യമായി എത്തിയ ക്രൈം ബ്രാഞ്ച് സംഘമാണ് ഹോട്ടലിലെ സെക്‌സ് റാക്കറ്റ് പ്രവര്‍ത്തനം സ്ഥിരീകരിച്ചത്. പ്രതിയായ മോഡലിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. തുടരന്വേഷണം നടക്കുന്നു.