ന്യൂദല്‍ഹി- വിനാശം വിതയ്ക്കുന്ന ശക്തികള്‍ക്കും ഭീകരതയുടെ സാമ്രാജ്യം സൃഷ്ടിക്കുന്ന പ്രത്യയശാത്രം പിന്തുടരുന്നവര്‍ക്കും അല്‍പ്പ കാലത്തേക്ക് മേല്‍ക്കൈ ലഭിച്ചേക്കാം, എന്നാല്‍ എല്ലാ കാലത്തേക്കുമായി മാനവരാശിയെ അടിച്ചമര്‍ത്താനാവില്ല എന്നതിനാല്‍ ഇവരുടെ നിലനില്‍പ്പ് ഒരിക്കലും സ്ഥിരമാവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. സോമനാഥ ക്ഷേത്ര വികസന, പുനരുദ്ധാരണ പദ്ധതിയുടെ ഉല്‍ഘാടനം നിര്‍വഹിച്ച് വെര്‍ച്വല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഡി. നൂറ്റാണ്ടുകള്‍ക്കിടെ പലതവണ തകര്‍പ്പെട്ട സോമനാഥ ക്ഷേത്രം കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് ഇന്നും നിലനില്‍ക്കുന്നത് വിനാശ ശക്തികള്‍ക്ക് സ്ഥിരമായ നിലനില്‍പ്പില്ലെന്നതിന് ഉദാഹരണമായി മോഡി ചൂണ്ടിക്കാട്ടി.
അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭീകരര്‍ അധികാരം പിടിച്ചെടുത്ത് ദിവസങ്ങള്‍ക്കു ശേഷമാണ് പരോക്ഷമായി അഫ്ഗാനിലെ സാഹചര്യങ്ങളിലേക്കു കൂടി ശ്രദ്ധക്ഷണിക്കുന്ന മോഡിയുടെ പ്രസ്താവന.
Somnath Temple is integral to our culture and ethos. Inaugurating development works there. #JaySomnath. https://t.co/yE8cLz2RmX
— Narendra Modi (@narendramodi) August 20, 2021