ന്യൂദല്‍ഹി- അഫ്ഗാനിലേക്ക് പ്രത്യേക വിമാനങ്ങള്‍ക്ക് ഇന്ത്യ അനുമതി തേടി. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ചു. വിമാനത്താവളത്തിന് പുറത്ത് ഇപ്പോള്‍ നിയന്ത്രണമില്ലെന്ന് അമേരിക്ക അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്ന് 400 പേരെക്കൂടി ഒഴിപ്പിക്കാനുണ്ടെന്ന് ഇന്ത്യ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. അമേരിക്കയെ ആണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ 170 പേരെയാണ് ഇതുവരെ ഒഴിപ്പിച്ചത്. അംബാസഡര്‍ ഉള്‍പ്പടെയുള്ളവരെ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ താലിബാന്‍ തടഞ്ഞത് ആശങ്കയ്ക്കിടയാക്കിയിരുന്നു.