കോഴിക്കോട്- വിദ്യാര്‍ഥിനി സംഘടനയായ ഹരിതക്കെതിരായ മുസ്ലിംലീഗ് നടപടിയെ വിമര്‍ശിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ബരീറ താഹ ഫേസ് ബുക്കില്‍ നല്‍കിയ കുറിപ്പ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചു.
ഹരിത സംഘടനയില്‍ നിന്ന് നീതി ലഭിക്കാത്തതിനാലാണ് വനിത കമ്മീഷനെ സമീപിച്ചതെന്നും പരാതിയില്‍ നിന്ന് പിന്മാറാന്‍ പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദം നേരിട്ടതായും ഫേസ്ബുക്ക് പോസ്റ്റില്‍ ബരീറ താഹ വ്യക്തമാക്കിയിരുന്നു. സമ്മര്‍ദത്തിന് വഴങ്ങായതോടെ കൂടുതല്‍ ആരോപണങ്ങള്‍ ചാരി നിശബ്ദരാക്കാനാണ് ശ്രമമാണ് നടക്കുന്നതെന്നും ബരീറ ആരോപിച്ചു.
പാര്‍ട്ടിയുടെ ആണ്‍കോയ്മയെ ചോദ്യം ചെയ്തതിന് ലൈംഗിക അധിക്ഷേപം നടത്തിയാണ് ഹരിത പ്രവര്‍ത്തകരെ നേരിട്ടത്. ഇതില്‍ പരാതിയുമായി സംഘടനയെ സമീപിച്ചപ്പോള്‍ അനുകൂല നിലപാടെടുക്കുന്നതിന് പകരം രാത്രി ഓണ്‍ലൈനിലിരിക്കുന്ന നേതാക്കള്‍ ശരിയല്ല എന്നതടക്കം പരാമര്‍ശങ്ങള്‍ നേരിടേണ്ടി വന്നു. തുടര്‍ന്നാണ് വനിതാ കമ്മീഷനെ സമീപിച്ചത്. ഇതോടെ മയക്കത്തില്‍ നിന്ന് ഉണര്‍ന്ന പാര്‍ട്ടി അച്ചടക്കത്തോടെ പ്രവര്‍ത്തിക്കാനായിരുന്നു നിര്‍ദേശം നല്‍കിയത്. പിന്മാറില്ലെന്ന് നിലപാടെടുത്തതോടെ സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചാണ് പരാതിയെന്ന് വരെ ആരോപണമുണ്ടായെന്നും എന്നാല്‍ ലിംഗ സമത്വത്തിന് വേണ്ടിയാണ് ഹരിതയുടെ പോരാട്ടമെന്നും ബരീറ താഹ പറഞ്ഞു.
ബരീറയുടെ ഫേസ് ബുക്ക് പോസ്റ്റ്
ഒരു സമൂഹത്തിലെ power dynamics പലപ്പോഴും പുരുഷന് അനുകൂലം ആയിരിക്കും. അത് കൊണ്ട് തന്നെയാണ് ഇരകളുടെ സ്ഥാനത്തു സ്ത്രീകള്‍ വരുമ്പോള്‍ സ്വാഭാവിക നീതി ബോധം അവരോടു ഐക്യപ്പെടുകയും 'യൗൃറലി ീള ുൃീീള' കുറ്റാരോപിതനിലേക്ക് നീട്ടപ്പെടുകയും ചെയ്യുന്നത്.
ഒരു പാര്‍ട്ടി എത്രയൊക്കെ പുരോഗമനം നടിച്ചാലും പുഴുക്കുത്തു വീണ ഉള്‍പാര്‍ട്ടി സംവിധാനം തനിനിറം ഇടക്കൊക്കെ തുറന്നു കാണിക്കാറുണ്ട് എന്നതാണ് സത്യം. സംഘടനാപരമായുള്ള നടപടികളെ ചോദ്യം ചെയ്യുക വഴി പാര്‍ട്ടിയുടെ ആണ്‍കോയ്മക്കെതിരെ ചോദ്യങ്ങള്‍ ഉന്നയിക്കുക എന്ന അക്ഷന്തവ്യമായ തെറ്റു ചെയ്ത ഞങ്ങളെ slut shaming നടത്തി നേരിടാനാണ് അവര്‍ ശ്രമിച്ചതും. ഇതിനു എതിരെ സംഘടനയില്‍ രീാുഹമശി േചെയ്തുവെങ്കിലും അത്ര ഉത്സാഹം മേല്‍ത്തട്ടില്‍ നിന്നും ഉണ്ടായില്ല.
9:45 നു ശേഷം (ടൈമിംഗ് ഏതു കിതാബ് റെഫര്‍ ചെയ്തിട്ട് കിട്ടിയതാണെന്ന് അറിയിക്കാന്‍ അപേക്ഷ) ഓണ്‍ലൈന്‍ ഉണ്ടാകുന്ന വനിതാ നേതാക്കള്‍ ശരിയല്ല എന്നിങ്ങനെയുള്ള മൊഴിമുത്തുകള്‍ പലതുമാണ് complaint കൊണ്ട് മുന്നോട്ടു പോയ ഞങ്ങള്‍ക്കു കിട്ടിയ മറുപടി (സ്വാഭാവികം!). പിന്നെ വനിതാകമ്മീഷന് പരാതി പറയേണ്ട ആവശ്യം എന്തായിരുന്നു എന്നു പറയുന്നവരോടാണ്. നിരന്തരം വിമര്‍ശിച്ച വനിതാ കമ്മീഷനില്‍ പരാതി കൊടുക്കാന്‍ ഞങ്ങളെ എത്തിച്ചത് നിയമപരമായ സംവിധാനം എന്ന നിലയിലാണ്.വനിതാ കമ്മീഷനില്‍ പരാതി കിട്ടിയതിനാല്‍ തന്നെ പെട്ടെന്ന് മയക്കത്തില്‍ ഇരുന്ന പാര്‍ട്ടി മെഷിനറി ഉണരുകയും 'അച്ചടക്കത്തോടെ' പ്രവര്‍ത്തിക്കാനും കൊടുത്ത പരാതി പിന്‍വലിക്കാനും സമ്മര്‍ദ്ദം ഉണ്ടാകുകയും ചെയ്തു.തങ്ങളുടെ ആണധികാര തിട്ടൂരങ്ങളെ ലംഘിക്കാന്‍ ധൈര്യം കാണിക്കുന്ന ഏതൊരാളെയും വെടിയുണ്ടക്ക് വിധേയമാക്കാന്‍ ഒരു ദാക്ഷിണ്യവും ഇല്ലാത്തവര്‍. ഇതേ ജനാധിപത്യ വിരുദ്ധത മനസ്സില്‍ പേറുന്നവര്‍. എല്ലാത്തിനും നീതീകരണം ആയി മറ്റു പലതിനെയും പഴി ചാരുന്നവര്‍. തിരിഞ്ഞാ??
ഈ ചെറുത്ത് നില്‍പ്പിനെ ഒക്കെ സ്ഥാന മാനങ്ങള്‍ക്ക് വേണ്ടി എന്ന് പറഞ്ഞു പുച്ഛികുന്നവരോട് പറയാനുള്ളത് സ്ഥനമാനങ്ങള്‍ക്ക് വേണ്ടിയരുന്നവെങ്കില്‍ നിശബ്ദമായി നിന്നാല്‍ മതിയാരുന്നു... ഇത് അതൊന്നുമല്ല Equal chance sâbpw Equal Represention ന്റെയുമാണ്.അതുപോലെ തന്നെ പെണ്‍ രാഷ്ട്രീയത്തെ അരികുവത്കരിക്കുന്നതിനോട് എല്ലാ തലമുറയും സമരസപെടില്ലന്ന് മനസ്സിലാക്കുക..
പിന്നെ, വേറെ കുറേപ്പേര്‍ എഴുതിയിരികുന്നു അവരു ptariarchy കണ്ടിട്ടേയില്ല എന്ന്. അവരത് കണ്ടിട്ടില്ല എങ്കില്‍ അതിനു അര്‍ഥം അതില്ലാ എന്നല്ല, മറിച്ചു അവര്‍ അത് അനുഭവിക്കേണ്ടി വന്നിട്ടില്ല എന്നാണ്. അവനവന് കിട്ടുന്ന പ്രിവിലിജുകള്‍ മറ്റൊരു അടിച്ചമര്‍ത്തലില്‍ നിന്നും വരുന്നതാണ് എന്നുള്ള തിരിച്ചറിവ് വല്ലാത്ത 'cognitive dissonance' ഉണ്ടാക്കുന്ന പരിപാടിയാണ്. അത്തരം തിരിച്ചറിവുകള്‍ ഉണ്ടാകാതിരിക്കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.
എന്ന് വെച്ചാല്‍ ...
'ഞങ്ങളാരും നേതാക്കന്മാര്‍ക്കതീതരല്ല,
പാര്‍ട്ടിക്കൊപ്പമാണ്,
അഭിമാനകരമായ അസ്തിത്വമാണ് ഞങ്ങളുടെ രാഷ്ട്രീയാടിത്തറ,
അവിടെ എല്ലാവര്‍ക്കും ഇടമുണ്ട്'
Msf (ഹരിത സംസ്ഥാന വൈസ് പ്രസിഡന്റ്)