കൊൽക്കത്ത- ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷം അന്വേഷിക്കാൻ സി.ബി.ഐക്ക് അനുമതി. കൊൽക്കത്ത ഹൈക്കോടതിയാണ് ഉത്തരവിട്ടത്. കൊൽക്കത്ത പോലീസ് കമ്മീഷണർ സൗമെൻ മിത്രയും അന്വേഷണ സംഘത്തിലുണ്ടാകും. ചീഫ് ജസ്റ്റിസ് രാജേഷ് ബിൻഡാൽ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെതാണ് ഉത്തരവ്. തൃണമൂൽ പ്രവർത്തകർ ബി.ജെ.പി പ്രവർത്തകരെ കൊലപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ബി.ജെ.പിയാണ് കോടതിയെ സമീപിച്ചത്. അതേസമയം, വ്യാജ വീഡിയോ ഉപയോഗിച്ചുള്ള പ്രചാരണമാണ് ബി.ജെ.പി നടത്തുന്നത് എന്നായിരുന്നു തൃണമൂലിന്റെ മറുപടി.