Sorry, you need to enable JavaScript to visit this website.

നോട്ടുനിരോധനത്തിനു ശേഷം 20 ലക്ഷത്തിലേറെ നിക്ഷേപിച്ചവർ നിരീക്ഷണത്തിൽ

ന്യൂദൽഹി- നോട്ടു നിരോധനത്തിനു ശേഷം 20 ലക്ഷം രൂപയിലധികം രൂപയുടെ പഴയ 500, 1000 രൂപാ നോട്ടുകൾ നിക്ഷേപിച്ച രണ്ടു ലക്ഷത്തോളം പേരെ കുരുക്കിലാക്കാൻ സർക്കാർ നീക്കം. വരുമാന കണക്ക് ബോധിപ്പിക്കാൻ ഇവർക്ക് വേണ്ടത്ര സമയം അനുവദിച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് റിട്ടേൺ ഫലയൽ ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. വരുമാനം ബോധിപ്പിക്കാത്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനാണ് ആദായ നികുതി വകുപ്പിന്റെ നീക്കം. ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതോടൊപ്പം കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് രാജ്യത്തുടനീളം നികുതി വെട്ടിപ്പുകാരുടെ സ്വത്ത് കണ്ടു കെട്ടൽ നടപടികളും ആരംഭിച്ചിട്ടുണ്ട്. 

സ്വത്തു വിവരം വെളിപ്പെടുത്തുകയും നിയമാനുസൃതമാക്കുകയും ചെയ്യുന്നവർക്ക് പ്രോത്സാഹനമായാണ് വെട്ടിപ്പുകാരെ കുരുക്കിലാക്കാൻ സർക്കാർ ശ്രമിക്കുന്നത്. നികുതി വെട്ടിപ്പ് നടത്തി വിലസുന്നവരെ പിടികൂടാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശമാണ് പ്രത്യക്ഷ നികുതി ബോർഡ് നൽകിയിരിക്കുന്നത്.

ബാങ്കുകളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ സൂക്ഷമ പരിശോധനയ്ക്ക് വിധേയമാക്കി അഞ്ച് ലക്ഷം രൂപയ്ക്കു മേൽ സംശയകരമായ നിക്ഷേപമുള്ള 18 ലക്ഷം പേരെ കണ്ടെത്തിയിരുന്നു. ഇവരിൽ 12 ലക്ഷം പേരേയും ആദായ നികുതി പോർട്ടൽ വഴി തിരിച്ചറിഞ്ഞു. ഏതാണ്ട് 2.9 ലക്ഷം കോടി രൂപയുടെ സംശയകരമായ നിക്ഷേപമാണ് കണ്ടെത്തിയത്. അഞ്ചു ലക്ഷത്തിലേറെ പേർ ഇനിയും മറുപടി നൽകാത്തവരുണ്ട്. ഇവരിലെ ശക്തരെ ആദ്യം പിടികൂടാനാണു പദ്ധതി. 50 ലക്ഷത്തിലേറെ നിരോധിത നോട്ടുകൽ നിക്ഷേപിച്ച 70,000ഓളം പേരെ ആദ്യം പിടികൂടും.
 

Latest News