മലപ്പുറം- ലീഗിൽ തികച്ചും ജനാധിപത്യവും സുതാര്യവുമായാണ് കാര്യങ്ങൾ നടക്കുന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. സംസ്ഥാന വർക്കിംഗ് കമ്മിറ്റി എന്ന് ചേരുമെന്ന് സംബന്ധിച്ച് ഇന്ന് തീരുമാനമെടുക്കുമെന്നും പി.എം.എ സലാം പറഞ്ഞു. കമ്മിറ്റിയിൽ 150-ഓളം പേരുണ്ട്. കോവിഡ് കാലത്ത് പ്രവർത്തക സമിതി ചേരുന്നത് സംബന്ധിച്ചുള്ള തടസമാണ് നിലവിലുള്ള പ്രശ്‌നം. ലീഗിനകത്ത് ഒരു പ്രശ്‌നമില്ലെന്നും ലീഗ് വിരുദ്ധരാണ് അവാസ്തവ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. ലീഗിന്റെ കാര്യത്തിൽ മറ്റുള്ളവർ ഇടപെടുകയാണ്. ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ച തീരുമാനം അന്തിമമാണെന്നും പി.എം.എ സലാം പറഞ്ഞു.