ന്യൂദൽഹി- നീതിപീഠത്തിന് നന്ദിയെന്ന് ശശി തരൂർ എം.പി. സുനന്ദ പുഷ്‌കർ കേസിൽ കുറ്റമുക്തനാക്കിയ കോടതി വിധിയിൽ പ്രതികരിക്കുകയായിരുന്നു തരൂർ. ഏഴുവർഷം നീണ്ട വേട്ടയാടൽ അവസാനിച്ചുവെന്നും തരൂർ വ്യക്തമാക്കി. കൊലപാതക കേസ് അടക്കം ചുമത്തിയാണ് തരൂരിനെതിരെ ദൽഹി പോലീസ് കേസെടുത്തിരുന്നത്. ആത്മഹത്യ പ്രേരണക്കുറ്റവും പിന്നീട് തരൂരിനെതിരെ ചുമത്തിയിരുന്നു. എന്നാൽ ഒരു കേസും നിലനിൽക്കില്ലെന്നാണ് ദൽഹി റോസ് അവന്യൂ കോടതി വ്യക്തമാക്കിയത്. തരൂരിനെതിരെ ഒരു തെളിവുമില്ലെന്ന് ജഡ്ജി ഗീതാജ്ഞലി റോയൽ പുറപ്പെടുവിച്ച വിധിയിൽ വ്യക്തമാക്കിയിരുന്നു.