ന്യൂദൽഹി- സുനന്ദ പുഷ്‌കർ കേസിൽ ഭർത്താവ് ശശി തരൂരിനെ കോടതി കുറ്റമുക്തനാക്കി. ദില്ലി റോസ് അവന്യൂ കോടതിയാണ് തരൂരിനെ കുറ്റമുക്തനാക്കിയത്. തരൂരിനെതിരെ ഒരു തെളിവുമില്ലെന്നും ജഡ്ജി ഗീതാജ്ഞലി റോയൽ പുറപ്പെടുവിച്ച വിധിയിൽ വ്യക്തമാക്കി. കേസില്‍ തരൂരിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അന്വേഷണം നടത്തിയിരുന്നു. ദല്‍ഹിയിലെ ആഢംബര ഹോട്ടല്‍ മുറിയില്‍ 2014 ജനുവരി 17നാണ് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.