ന്യൂദൽഹി- അഫ്ഗാനിസ്ഥാനിൽ നിലവിലുള്ള രാഷ്ട്രീയ സ്ഥിതിയിൽനിന്ന് രക്ഷതേടി ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന മുഴുവൻ അഫ്ഗാൻ പൗരൻമാർക്കും ഇ-വിസ നൽകുമെന്ന് ഇന്ത്യ. മതത്തിന്റെ പരിഗണനകൾ ഒന്നുമില്ലാതെ എല്ലാ പൗരൻമാർക്കും ഇ-വിസയ്ക്ക് ഓൺലൈനായി അപേക്ഷിക്കാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ന്യൂദൽഹിയിലാകും വിസ നടപടികൾ പൂർത്തിയാക്കുക. ഇ-എമർജൻസി എക്‌സ് മിസ്‌ക് വിസ എന്ന പുതിയ വിഭാഗത്തിലായിരിക്കും വിസ അനുവദിക്കുക.