മൂവാറ്റുപുഴ- വിവാഹ നിശ്ചയത്തിനു ശേഷം പ്രതിശ്രുത വധുവിന്റെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.
ചെങ്ങമനാട് എക്കാട്ട് സകേതം വീട്ടില്‍ അനന്തകൃഷ്ണ (29 )നെയാണ് വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. പ്രതിശ്രുതവധുവിന് ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 50,000/ രൂപ വാങ്ങിയതായും പറയുന്നു. സ്ത്രീധനമായി 150 പവനും കാറും തന്നില്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്മാറുമെന്ന് ഭീഷണിപ്പെടുത്തകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.