ന്യൂദല്‍ഹി- അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. അഫ്ഗാനിസ്ഥാനിലെ പൗരന്‍മാരെ സഹായിക്കണമെന്നും സിഖ്, ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് അഭയം നല്‍കണമെന്നും ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ എംബസി ജീവനക്കാരെയും കാബൂളില്‍ കുടുങ്ങിയവരെയും ഇന്ത്യ ഇന്ന് ഒഴിപ്പിച്ചിരുന്നു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് 120 ലേറെ പേരെ ജാംനഗറിലും ദല്‍ഹിയിലുമായി തിരിച്ചെത്തിച്ചത്.