കാബൂൾ- എല്ലാ സർക്കാർ ജീവനക്കാർക്കും താലിബാൻ പൊതുമാപ്പ് പ്രഖ്യാപിച്ചു. ജീവനക്കാർ ജോലിയിലേക്ക് മടങ്ങി എത്തണമെന്നും താലിബാൻ ആഹ്വാനം ചെയ്തു. അഫ്ഗാന്റെ അധികാരം ഏറ്റെടുത്ത് രണ്ടാമത്തെ ദിവസമാണ് താലിബാന്റെ പ്രഖ്യാപനം. എല്ലാവർക്കും പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. എല്ലാവരും തങ്ങളുടെ ദൈനംദിന ജോലികളിലേക്ക് ആത്മവിശ്വാസത്തോടെ കടന്നുവരണമെന്നും താലിബാൻ ആഹ്വാനം ചെയ്തു.