മഥുര- മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരെ വീണ്ടും അന്വേഷണം നടത്തണമെന്ന യു.പി പോലീസിന്റെ ആവശ്യം ഹൈക്കോടതി തള്ളി.
ശബ്ദവും കൈയെഴുത്തും പരിശോധിച്ച് വീണ്ടും അന്വേഷണം നടത്തണമെന്നാണ് പൊലീസ് മഥുര കോടതിയിൽ ആവശ്യപ്പെട്ടത്. കുറ്റപത്രം നൽകിയ കേസിൽ വീണ്ടും അന്വേഷണത്തിന് അനുമതി നൽകാനാവില്ലെന്ന് കോടതി ഹരജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ പറഞ്ഞു.