VIDEO കാബൂളില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തില്‍ അള്ളിപ്പിടിച്ചു കയറിയ 3 പേര്‍ താഴേക്ക് വീണു മരിച്ചു

കാബൂള്‍- അഫ്ഗാനിലെ താലിബാന്‍ ഭരണത്തില്‍ നിന്ന് രക്ഷപ്പെടാനായി വിമാനത്തിന്റെ ടയറില്‍ അള്ളിപ്പിടിച്ചിരുന്ന മൂന്ന് പേര്‍ വിമാനം പറക്കുന്നതിനിടെ താഴേക്കു പതിച്ചു ദാരുണമായി മരിച്ചു. സംഭവത്തിന്റെ വിഡിയോകള്‍ അഫ്ഗാനിലെ പുതിയ മാറ്റങ്ങള്‍ ജനങ്ങളിലുണ്ടാക്കിയ ഭയപ്പാടിന്റെ ആഴം വ്യക്തമാക്കുന്നതാണ്. കാബൂള്‍ എയര്‍പോര്‍ട്ടില്‍ നിന്നു പറന്നുയര്‍ന്ന യുഎസ് സൈനിക വിമാനത്തില്‍ നിന്ന് ഇവര്‍ താഴെക്കു വീഴുന്നത് വിഡിയോയില്‍ വ്യക്തമായി കാണാം. വിമാനത്തിന്റെ ടയറിനു സമീപം അള്ളിപ്പിടിച്ചിരുന്ന് രാജ്യത്തിനു പുറത്തു കടക്കാന്‍ ശ്രമിച്ചവര്‍ക്കാണ് ഈ ദുരന്തം. ഇവര്‍ കാബൂളിലെ കെട്ടിടങ്ങള്‍ക്കു മുകളിലാണ് പതിച്ചതെന്നും മൂന്ന് പേരും മരിച്ചതായും ടോലോ ന്യൂസ് റിപോര്‍ട്ട് ചെയ്തു. 

മറ്റെല്ലാ വഴികളും അടഞ്ഞതോടെ ജനങ്ങള്‍ കാബൂള്‍ വിമാനത്താവളത്തിലേക്ക് ഇരച്ചു കയറി റണ്‍വേയില്‍ നില്‍ക്കുന്നതും ലാന്‍ഡ് ചെയ്യുന്ന സൈനിക വിമാനത്തിനൊപ്പം ഓടുന്നതുമായി നിരവധി ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തു വരുന്നത്. കാബുളില്‍ റണ്‍വേയില്‍ ഓടിക്കൊണ്ടിരിക്കുന്ന അമേരിക്കന്‍ സൈനിക വിമാനത്തിന്റെ എഞ്ചിനിലും ചിറകിലും അള്ളിപ്പിടിച്ച് കയറുന്ന അഫ്ഗാന്‍ യുവാക്കളുടെ വിഡിയോ ദൃശ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്.

Latest News