ബീജിംഗ്- താലിബാനുമായി സൗഹൃദബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നതായി ചൈന. സ്വന്തം വിധി നിർണയിക്കാനുള്ള അഫ്ഗാൻ ജനതയുടെ അവകാശത്തെ ചൈന ബഹുമാനിക്കുന്നുവെന്നും അഫ്ഗാനിസ്ഥാനുമായി സൗഹൃദപരവും സഹകരണപരവുമായ ബന്ധം തുടരാൻ തയ്യാറാണെന്നുമാണ് ചൈന പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. അഫ്ഗാന്റെ അധികാരം പൂർണമായും താലിബാൻ കയ്യടക്കിയ ശേഷം ചൈന നടത്തുന്ന ആദ്യപ്രസ്താവനയാണിത്. നേരത്തെ റഷ്യയും സമാനമായ അഭിപ്രായ പ്രകടനം നടത്തിയിരുന്നു.