ന്യൂദല്‍ഹി- താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചടക്കിയതിനു പിന്നാലെ രാജിവച്ച് നാടുവിട്ട അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി ഒമാനിലെത്തി. താജിക്കിസ്ഥാനിലേക്ക് പറന്നെങ്കിലും അവിടെ ഇറങ്ങാന്‍ അധികൃതര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് ഒമാനിലേക്ക് തിരിക്കുകയായിരുന്നുവെന്ന് ഇന്ത്യാ ടുഡെ റിപോര്‍ട്ട് ചെയ്യുന്നു. അഫ്ഗാന്‍ മുന്‍ ദേശീയ സുരക്ഷാ ഉദേഷ്ടാവ് മൊഹിബും ഗനിക്കൊപ്പം ഒമാനിലെത്തി. ഇവിടെ നിന്ന് യുഎസിലേക്ക് പോകാനാണ് ഇവരുടെ പദ്ധതിയെന്നും റിപോര്‍ട്ടുണ്ട്.