ന്യൂദൽഹി- കോൺഗ്രസിനുള്ളിൽ അഴിച്ചുപണി അത്യാവശ്യമാണെന്ന് മുതിർന്ന നേതാവ് കപിൽ സിബൽ. മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ സുഷ്മിതാ ദേവ് പാർട്ടി വിട്ടതിന് തൊട്ട് പിന്നാലെയാണ് പ്രതികരണം.
സുഷ്മിത ദേവ് തൃണമൂൽ കോൺഗ്രസിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളുണ്ട്. ' സുഷ്മിത പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി വെച്ചു. യുവനേതാക്കളുടെ കൊഴിഞ്ഞുപോക്കിൽ പലപ്പോഴും പഴി കേൾക്കുന്നത് ഞങ്ങൾ മുതിർന്ന നേതാക്കളാണ്. പാർട്ടി പല കാര്യങ്ങളും കണ്ടില്ലെന്ന് നടിക്കുകയാണ്. കണ്ണടച്ചാണ് പാർട്ടിയുടെ പോക്ക്' ട്വിറ്ററിൽ കപിൽ സിബൽ വ്യക്തമാക്കി.
Sushmita Dev
— Kapil Sibal (@KapilSibal) August 16, 2021
Resigns from primary membership of our Party
While young leaders leave we ‘oldies’ are blamed for our efforts to strengthen it
The Party moves on with :
Eyes Wide Shut