കോഴിക്കോട്- കൊയിലാണ്ടിയില്‍ വീണ്ടും യുവാവിനെ തട്ടിക്കൊണ്ട് പോയി. മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് ഒരു സംഘമാളുകള്‍ ഇന്നലെ രാത്രി വീട്ടിലെത്തി തട്ടിക്കൊണ്ട് പോയത്. സംഘത്തില്‍ അഞ്ച് പേരോളം ഉണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിറകിലെന്നാണ് പോലീസ് സംശയിക്കുന്നത്. എവിടെയാണ് ഇയാളെന്ന് സൂചന നല്‍കുന്ന ഒരു ഫോണ്‍കോളോ മറ്റ് സന്ദേശങ്ങളോ ഒന്നും വീട്ടുകാര്‍ക്ക് ഇതുവരെ കിട്ടിയിട്ടില്ല.
സ്വര്‍ണം കൊണ്ടുവന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. ഇത്തരത്തിലുള്ള അന്വേഷണമാണ് പോലീസിപ്പോള്‍ നടത്തുന്നത്. തട്ടിക്കൊണ്ട് പോയ ഹനീഫ ഏതെങ്കിലും തരത്തില്‍ സ്വര്‍ണക്കടത്തിനുള്ള ക്യാരിയറായി പ്രവര്‍ത്തിച്ചിരുന്നോ എന്ന രീതിയില്‍ പോലീസ് അന്വേഷണം നടത്തുകയാണ്. നേരത്തേ കൊയിലാണ്ടി ഊരള്ളൂര്‍ സ്വദേശിയായിരുന്ന അഷ്‌റഫ് എന്നയാളെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന് തട്ടിക്കൊണ്ട് പോയിരുന്നു. ഇത് കഴിഞ്ഞ് കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് ഹനീഫയെ ഒരു സംഘമാളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോകുന്നത്. അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഇത് വരെ മൂന്ന് പേരെ മാത്രമേ അറസ്റ്റ് ചെയ്യാന്‍ പോലീസിനായിട്ടുള്ളൂ. പ്രധാന പ്രതികളെ ആരെയും ഇതുവരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.