കാബൂൾ- അഫ്ഗാന്റെ ഭരണം താലിബാൻ പിടിച്ചതോടെ രാജ്യം വിടാൻ ലക്ഷ്യമിട്ട് നൂറുകണക്കിനാളുകൾ വിമാനതാവളത്തിലേക്ക് ഇരച്ചുകയറി. വിമാനതാവളത്തിലെ തിരക്ക് നിയന്ത്രിക്കാൻ കഴിയാതായതോടെ യു.എസ് സൈന്യം ആകാശത്തേക്ക് വെടിയുതിർത്തു. മറ്റൊരു മാർഗവും ഇല്ലാത്തതുകൊണ്ടാണ് ആകാശത്തേക്ക് വെടിവെച്ചതെന്ന് യു.എസ് സൈന്യം വ്യക്തമാക്കി. അഫ്ഗാന്റെ നിയന്ത്രണം താലിബാൻ പിടിച്ചതോടെയാണ് ജനം രാജ്യം വിടാനായി വിമാനതാവളത്തിലേക്ക് ഇരച്ചുകയറിയത്. ഏതെങ്കിലും വിധത്തിൽ രാജ്യം വിടാനാണ് ജനം വിമാനതാവളത്തിൽ എത്തിയത്. കാബൂൾ വിമാനതാവളത്തിന്റെ ചുമതല നിലവിൽ അമേരിക്കൻ സൈന്യത്തിനാണ്. രാജ്യത്തെ എംബസി ഉദ്യോഗസ്ഥരെയും മറ്റു പൗരൻമാരെയും പുറത്തേക്ക് കൊണ്ടുപോകുന്നതിനാണ് വിമാനതാവളം യു.എസ് സൈന്യം നിലവിൽ ഉപയോഗിക്കുന്നത്.