ന്യൂദല്‍ഹി- അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ താലിബാന്‍ പിടിച്ചടക്കിയതിന് ശേഷം പ്രതികരണവുമായി വിദ്യാഭ്യാസ പ്രവര്‍ത്തകയും നൊബേല്‍ സമ്മാന ജേതാവുമായ മലാല യൂസഫ്‌സായി. 'താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കുന്നത് ഞെട്ടലോടെ നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അഫ്ഗാനിലെ സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരെക്കുറിച്ചോര്‍ത്ത് അഗാധമായ ആശങ്കയുണ്ട്. വെടിനിര്‍ത്തലിന് ആഗോള സമൂഹം രംഗത്തുവരണം. അഭയാര്‍ത്ഥികള്‍ക്കും പൗരന്മാര്‍ക്കും ഉടന്‍ സഹായം ലഭ്യമാക്കണം-മലാല പറഞ്ഞു.