മുംബൈ- മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലയില്‍ പെണ്‍വാണിഭ റാക്കറ്റിനു നേതൃത്വം നല്‍കിയ തായ്‌ലന്‍ഡ് വനിതയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയില്‍നിന്ന് 80 കി.മീ അകലെ വിറാര്‍ പ്രദേശത്ത് ഇവരുടെ മസാജിംഗ് കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ ഒരു തായ്‌ലന്‍ഡുകാരിയുള്‍പ്പെടെ രണ്ട് യുവതികളെ പോലീസ് രക്ഷപ്പെടുത്തി.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയതെന്നും തായ്‌ലന്‍ഡ് സ്വദേശിയായ 43 കാരിയാണ് സെക്‌സ് റാക്കറ്റിനു നേതൃത്വം നല്‍കിയിരുന്നതെന്നും എ.എസ്.ഐ എസ്.എ ഇംഗോള്‍ പറഞ്ഞു. മസാജിംഗ് കേന്ദ്രത്തിന്റെ മറവിലാണ് പെണ്‍വാണിഭം നടത്തിയിരുന്നത്. ഒരു വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന കേന്ദ്രത്തിലേക്ക് ഉപഭോക്താവായി ചെന്നാണ് പോലീസ് ഇവരെ കെണിയില്‍ വീഴ്ത്തിയത്. രക്ഷപ്പെടുത്തിയ 23, 25 വയസ്സായ യുവതികളെ ബോയ്‌സാറിലുള്ള അഭയകേന്ദ്രത്തിലേക്കയച്ചതായി പോലീസ് പറഞ്ഞു.
അനാശാസ്യം തടയല്‍ നിയമപ്രകാരം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ തായ്‌ലന്‍ഡുകാരിയെ ഈ മാസം 23 വരെ റിമാന്‍ഡ് ചെയ്തു.