വാഷിങ്ടന്‍- അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അതിവേഗം മുന്നേറുകയാണെങ്കിലും അവിടെ നിന്ന് യുഎസ് സൈനികരെ പിന്‍വലിക്കുന്നത് കൂടുതല്‍ ഊര്‍ജിതമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. അതേസമയം സിവിലയന്‍മാരെ ഒഴിപ്പിക്കുന്നതിന് കൂടുതല്‍ സൈനികരെ വിന്യസിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ ദൗത്യത്തെ ഭീഷണിപ്പെടുത്തരുതെന്ന് യുഎസ് പ്രസിഡന്റ് താലിബാനു മുന്നറിയിപ്പും നല്‍കി.
ഏകദേശം 5000 യുഎസ് സൈനികരെ വിന്യസിച്ച് ഒഴിപ്പിക്കല്‍ വേഗത്തിലാക്കും. കാബൂളില്‍ ഇപ്പോഴുള്ളത് 3000 യുഎസ് സൈനികരാണ്. യുഎസ് സൈനികര്‍ക്കും നയതന്ത്ര കാര്യാലയങ്ങള്‍ക്കുമെതിരെ ഭീഷണി ഉയര്‍ത്തിയാല്‍ ഉടനടി ശക്തമായ യുഎസ് സൈനിക നടപടി ഉണ്ടാകുമെന്ന് താലിബാന് ബൈഡന്‍ മുന്നറിയിപ്പു നല്‍കി. താലിബാന്‍ വിരുദ്ധരുടെ ശക്തി കേന്ദ്രമായ മസാറെ ശരീഫ് കഴിഞ്ഞ ദിവസം താലിബാന്‍ കീഴടക്കിയതിനു പിന്നാലെയാണ് യുഎസിന്റെ മുന്നറിയിപ്പ്.
ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിച്ച ഈ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ കൂടുതുല്‍ വിശദാംശങ്ങളൊന്നും പുറത്തു വിട്ടില്ല.