Sorry, you need to enable JavaScript to visit this website.

ജലാലാബാദും കീഴടക്കി, കാബൂള്‍ വളഞ്ഞ് താലിബാന്‍; അഫ്ഗാന്‍ സര്‍ക്കാര്‍ പത്മവ്യൂഹത്തില്‍

കാബൂള്‍- അഫ്ഗാനിസ്ഥാനിലെ എല്ലാ പ്രധാന നഗരങ്ങളും പിടിച്ചടക്കി മുന്നേറുന്ന താലിബാന്‍ ഞായറാഴ്ച രാവിലെ ജലാലാബാദ് നഗരവും കീഴടക്കി. ഇതോടെ തലസ്ഥാന നഗരമായ കാബൂള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. ഇനി കാബൂള്‍ മാത്രമെ താലിബാന്‍ പിടിച്ചടക്കാനുള്ളൂ. താലിബാനെതിരെ ശക്തമായി പിടിച്ചു നിന്ന വടക്കന്‍ നഗരമായ മസാറെ ശരീഫ് പിടിച്ചടക്കി മണിക്കൂറുകള്‍ക്കകമാണ് കിഴക്കന്‍ നഗരമായ ജലാലാബാദും താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്തത്. സര്‍ക്കാര്‍ സൈന്യത്തെ ഞെട്ടിപ്പിക്കുന്ന വേഗത്തിലാണ് താലിബാന്‍ തറപ്പറ്റിച്ചത്. ജലാലാബാദ് നഗരത്തില്‍ താലിബാന്‍ പതാകള്‍ പാറിപ്പറക്കുന്നതാണ് നഗരവാസികള്‍ ഞായറാഴ്ച രാവിലെ കണ്ടതെന്ന് സ്വദേശിയായ അഹ്‌മദ് വാലി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. നഗരം പിടിച്ചടക്കിയതായി താലിബാന്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചിരുന്നു.

അഫ്ഗാന്‍ ഏതാണ്ട് പൂര്‍ണമായും താലിബാന്‍ നിയന്ത്രണത്തിലായതോടെ കാബൂളില്‍ ഒറ്റപ്പെട്ട് അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിനും പ്രസിഡന്റ് അഷ്‌റഫ് ഗനിക്കും മുന്നിലെ വഴികളെല്ലാം അടഞ്ഞു. കാബൂളിനെ താലിബാന്‍ ഭീകരര്‍ വളഞ്ഞിരിക്കുകയാണ്. ഇനി താലിബാനു മുന്നില്‍ കീഴടങ്ങുക അല്ലങ്കില്‍ ഒരു രക്തരൂക്ഷിത പോരാട്ടം നടത്തുക എന്നീ രണ്ടു മാര്‍ഗങ്ങള്‍ മാത്രമെ ഗനി സര്‍ക്കാരിനുള്ളൂ. മസാറെ ശരീഫും ജലാലാബാദും നഷ്ടമായത് സര്‍ക്കാരിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.


 

Latest News