Sorry, you need to enable JavaScript to visit this website.

മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് വാക്‌സിന്‍:  രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് അനുമതി

ന്യൂദല്‍ഹി- ഭാരത് ബയോടെക് വികസിപ്പിച്ച മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതി. ബയോടെക്‌നോളജി വകുപ്പാണ് ഈക്കാര്യം അറിയിച്ചത്. 18 മുതല്‍ 60 വരെ പ്രായമുള്ളവരില്‍ വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയിരുന്നു. രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് അനുമതി ലഭിക്കുന്ന ആദ്യ നേസല്‍ വാക്‌സിനാണിത്. വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയമാണെന്നും പാര്‍ശ്വഫലങ്ങളൊന്നും പരീക്ഷണ സമയത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു. മ്യഗങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ വാക്‌സിന്‍ വലിയ തോതില്‍ ആന്റിബോഡികള്‍ ഉത്പാദിപ്പിച്ചതായി കണ്ടെത്തിയിരുന്നു.
 

Latest News