Sorry, you need to enable JavaScript to visit this website.

അവയവദാനത്തിനു സമ്മതപത്രമേകി  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം- ലോക അവയവദാന ദിനത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരണാനന്തര അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ടുനല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ. സാറ വര്‍ഗീസ്, മൃതസഞ്ജീവനി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് എന്നിവര്‍ ചേര്‍ന്ന് സമ്മതപത്രം ഏറ്റുവാങ്ങി. അവയവം ദാനംചെയ്യാന്‍ സമ്മതപത്രം നല്‍കിയവര്‍ക്ക് മൃതസഞ്ജീവനി നല്‍കുന്ന ഡോണര്‍ കാര്‍ഡ് ഗവര്‍ണര്‍ക്കു കൈമാറി. മൃതസഞ്ജീവനി കോഓര്‍ഡിനേറ്റര്‍മാരായ പി.വി. അനീഷ്, എസ്.എല്‍. വിനോദ് കുമാര്‍ എന്നിവരും പങ്കെടുത്തു.
മരണാനന്തര അവയവദാനത്തിന്റെ ആവശ്യകതകളെയും പ്രാധാന്യത്തെയും കുറിച്ച് ജനങ്ങളില്‍ ബോധവത്കരണം നടത്താന്‍ ശില്‍പശാലകളും മറ്റും സംഘടിപ്പിക്കണമെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
 

Latest News