കാൺപൂർ- ഹോം വർക്ക് ചെയ്യാത്തിന് മൂന്നാം ക്ലാസുകാരനെ ക്രൂരമായി ശിക്ഷിച്ച ടീച്ചർക്ക് പണി പോയി. സഹപാഠികളെ കൊണ്ടാണ് വിദ്യാർത്ഥിയെ തല്ലിച്ചത്. 40 അടി ശിക്ഷയായി ലഭിച്ച വിദ്യാർത്ഥി രണ്ടാഴ്ചയോളമായി സ്‌കൂളിൽ പോകാതിരുന്നതോടെ രക്ഷിതാക്കൾ അന്വേഷിച്ചപ്പോഴാണ് വിവരമറിയുന്നത്. വിഷാദ ലക്ഷണങ്ങൾ കാണിച്ച് വീട്ടിൽ കഴിഞ്ഞ വിദ്യാർത്ഥി ദിവസങ്ങൾ പിന്നിട്ട ശേഷമാണ് സംഭവം രക്ഷിതാക്കളോട് പറഞ്ഞത്. ഉടൻ തന്നെ സ്‌കൂളിൽ പരാതിപ്പെടുകയും ചെയ്തു. സംഭവത്തെ തുടർന്ന് ടീച്ചറെ സ്‌കൂളിൽ നിന്നും പിരിച്ചുവിട്ടതായും യുനൈറ്റഡ് പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ഷാലി ധീർ പറഞ്ഞു.