റിയാദ് - സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നീ ആറു ഗള്‍ഫ് രാജ്യങ്ങളിലും കൂടി കഴിഞ്ഞ ദിവസം വരെ 5.9 കോടിയിലേറെ ഡോസ് കൊറോണ വാക്‌സിന്‍ വിതരണം ചെയ്തതായി ഗള്‍ഫ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ അറിയിച്ചു. വ്യാഴാഴ്ച വരെ ഗള്‍ഫ് രാജ്യങ്ങളില്‍ ആകെ 5,91,21,314 ഡോസ് വാക്‌സിന്‍ ആണ് വിതരണം ചെയ്തത്. വ്യാഴാഴ്ച വരെ ഗള്‍ഫ് രാജ്യങ്ങളില്‍ ആകെ 24,39,076 പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിച്ചു. ഇക്കൂട്ടത്തില്‍ 23,70,725 പേര്‍ രോഗമുക്തി നേടി. 18,709 പേര്‍ മരണപ്പെട്ടു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സൗദിയില്‍ കൊറോണ ബാധിതര്‍ക്കിടയില്‍ രോഗമുക്തി നിരക്ക് 96.7 ശതമാനമാണെന്നും ഗള്‍ഫ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ പറഞ്ഞു.