മാനന്തവാടി- സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് കാരക്കാമല മഠത്തില്‍ തുടരാമെന്ന് കോടതി. മഠത്തില്‍നിന്ന് പുറത്താക്കിയതിനെതിരെ നല്‍കിയ പരാതിയിലാണ് മാനന്തവാടി മുന്‍സിഫ് കോടതിയുടെ വിധി. അന്തിമ വിധി വരുന്നതുവരെ സിസ്റ്റര്‍ ലൂസിക്ക് മഠത്തില്‍ തുടരാമെന്ന് കോടതി പറഞ്ഞു. മറ്റൊരു മഠത്തില്‍ താമസസൗകര്യമൊരുക്കാമെന്ന സഭയുടെ വാദം കോടതി അംഗീകരിച്ചില്ല.