ന്യൂദൽഹി- കഴുത്തിനു പിടിച്ചുവെന്ന് എളമരം കരീം എംപിക്കെതിരെ രാജ്യസഭ മാര്‍ഷല്‍മാര്‍ സഭാ അധ്യക്ഷനു പരാതി നല്കി. ബിനോയ് വിശ്വത്തിനെതിരെയും പരാതിയുണ്ട്.
പ്രതിപക്ഷവും ഭരണപക്ഷവും ഗുരുതുര ആരോപണങ്ങൾ ഉന്നയിച്ചിരിക്കെ ലോകസഭ സ്പീക്കർ ഓം ബിർള രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡുവിനെ കണ്ടു.
രാജ്യസഭയിൽ ഇൻഷുറൻസ് ബിൽ പാസാക്കിയ രീതിക്കെതിരെ പ്രതിപക്ഷം വെങ്കയ്യ നായിഡുവിന് പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെ പ്രതിപക്ഷ എംപിമാർ മാർഷലുമാരോട് ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ സർക്കാർ പുറത്തുവിട്ടിരുന്നു.