ഹിമാചല്‍ മണ്ണിടിച്ചില്‍; ബസിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 20 പേരെ ഇനിയും കണ്ടെത്താനായില്ല

കിന്നാവുര്‍- ഹിമാചല്‍ പ്രദേശില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് 500 മീറ്റര്‍ ആഴമുള്ള കൊക്കയിലേക്ക് വീണ ബസിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. 15 മരണമാണ് വ്യാഴാഴ്ച രാവിലെ വരെ സ്ഥിരീകരിച്ചത്. 20 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവര്‍ പറക്കഷ്ണങ്ങള്‍ക്കടിയില്‍ മൂടപ്പെട്ടുവെന്നാണ് കരുതുന്നത്. വിവിധ ഏജന്‍സികള്‍ ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ചൊവ്വാഴ്ച ഷിംല- റെക്കോഗ് പിയോ ഹൈവേയില്‍ മണ്ണിടിഞ്ഞ് ഒരു ട്രക്കും ഒരു സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസും മറ്റു വാഹനങ്ങളും തകര്‍ന്നിരുന്നു. സംസ്ഥാന തലസ്ഥാനത്തുനിന്ന് 180 കി.മി അകലെ നിഗുള്‍സരിയിലാണ് ദുരന്തം.
15 പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചുവെന്ന് സംസ്ഥആന ദുരന്ത നിവാരണ ഡയരക്ടര്‍ സുദേഷ് കുമാര്‍ മഖ്ത പറഞ്ഞു. ഹൈവേയില്‍ വാഹന ഗതാഗതം പുനസ്ഥാപിക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Latest News